കൊച്ചി; ഇന്ത്യൻ റെഡ് ക്രോസ് സൊസെെറ്റി എറണാകുളം ജില്ലാബ്രാഞ്ചിന്റെ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. ഉച്ചക്കഴിഞ്ഞ് 2.30 ന് എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന ജൂബിലി ആഘോഷം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യും. ജില്ലാ ബ്രാഞ്ച് ചെയർമാൻ ജോയി പോൾ അദ്ധ്യക്ഷത വഹിക്കും. ജില്ലാകളക്ടർ എസ്.സുഹാസ് മുഖ്യപ്രഭാഷണം നടത്തും. സ്നേഹ ഭവൻ ഓൾഡ് ഏജ് ഹോം പ്രൊജക്ട് പ്രഖ്യാപനം കളക്ടറും കാൻസർ കെയർ പ്രൊജക്ട് പ്രഖ്യാപനം ഡോ.വി.പി ഗംഗാധരനും നിർവഹിക്കും. ചടങ്ങിൽ വിവിധ വ്യക്തികളെ ആദരിക്കും.