കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ടൈക്കോൺ കേരളയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി.ഒക്ടോബർ 4,5 തീയതികളിലായി കൊച്ചി ലേ മെറിഡിയൻ കൺവെൻഷൻ സെന്ററാണ് വേദി.
ആദ്യദിനം യു.എസ്.ടി ഗ്ലോബൽ മുൻ സി.ഇ.ഒ സാജൻ പിള്ള, ഒലാം ഇന്റർനാഷണൽ സഹസ്ഥാപകൻ സണ്ണി വർഗീസ് എന്നിവർ പങ്കെടുക്കും.
സ്റ്റാർട്ടപ്പുകൾക്കായുള്ള ഡിജിറ്റൽ മാർക്കറ്റിംഗ് വേദികൾ, ചർച്ചകൾ, സർക്കാരുകളുടെ സ്റ്റാർട്ടപ്പ് സഹായ സ്‌കീമുകൾ, മെന്ററിംഗ് സെഷൻ, പ്രൊഡക്ട്മാർക്കറ്റ് ഫിറ്റ് എന്നിവയുണ്ടാകും. ഫ്യൂച്ചർടെക് ഷോ എന്ന എക്‌സിബിഷനും നടത്തും.
ഡോ. സുബ്രഹ്മണ്യൻ സ്വാമി എം.പി രണ്ടാം ദിവസം സംസാരിക്കും. ഫോൺ : 7025888862 / 0484 4015752.