vayojanam
കെ.എസ്.എസ്.പി.യു കൊച്ചി പൂർവ മേഖല- വയോജന ദിനം മുൻ സംസ്ഥാന സെക്രട്ടറി പി.എൻ ഹരിഹരൻ നായർ ഉദ്ഘാടനം ചെയ്യു്നു. എ.ജെ ജോസഫ്, അഡ്വ. എസ്.മാധവൻ നായർ, അഡ്വ.സി.കെ ചന്ദ്രബോസ്, ഡോ. എ.എ ജോൺ, കെ.ബി ഭുവനൻ എന്നിവർ സമീപം

കൊച്ചി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊച്ചി പൂർവമേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വയോജന ദിനാചരണം കെ.എസ്.എസ്.പി.യു മുൻ സംസ്ഥാന സെക്രട്ടറി പി.എൻ ഹരിഹരൻ നായർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അഡ്വ. സി.കെ ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു. ഡിപ്പാർട്ട്മെന്റ് ഒഫ് കൊച്ചിൻ ഹോസ്‌പിറ്റൽ റിട്ട.സിവിൽ സർജൻ ഡോ.എ.എ ജോൺ വയോജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ച് പ്രഭാഷണം നടത്തി. കെ.ബി ഭുവനൻ, എ.ജെ ജോസഫ്, ജി.സരോജം എന്നിവർ സംസാരിച്ചു. ഇടപ്പള്ളി ഏരിയയിലെ നിർധനരായവർക്കുള്ള സാന്ത്വന പെൻഷൻ വിതരണം ഏരിയ പ്രസിഡന്റ് അഡ്വ.എസ്. മാധവൻ നായർ നിർവഹിച്ചു.