തൃക്കാക്കര: കാക്കനാട് പാട്ടുപുരക്കാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ മൂന്നാം ദിവസമായ ഇന്നലെ സ്വരഗംഗ സംഗീത വിദ്യാലയത്തിന്റെ നേത്യത്യത്തിൽ സംഗീതാർച്ചന നടന്നു.
തുടർന്നുള്ള ദിവസങ്ങളിൽ പ്രത്യേക പൂജകൾക്ക് ശേഷം ദേവീ തൃത്താലയ സ്കൂൾ ഒഫ് ആർട്ട്സ് അവതരിപ്പിക്കുന്ന സംഗീതാർച്ചന,പഞ്ചാരിമേളം,ദേവീ കീർത്തനം,നൃത്തസന്ധ്യ,ഭക്തിഗാനമേള,സംഗീത കച്ചേരി,സംഗീത ആരാധന എന്നിവ അരങ്ങേറും.