cort
മൂവാറ്റുപുഴ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ (നമ്പർ 3) ഉദ്ഘാടനംഹൈക്കോടതി ചീഫ് ജസ്റ്റീസ് ജസ്റ്റിസ് സി.കെ. അബ്ദുള്‍ റഹീം നിർവ്വഹിക്കുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ ജില്ല രൂപികരണത്തിനുള്ള സാദ്ധ്യതകൾക്ക് ശക്തിപകരാൻ നീതിന്യായ വ്യവസ്ഥിതി മുമ്പേ ഓടുകയാണെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റീസ് ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീംപറഞ്ഞു. മൂവാറ്റുപുഴ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ (നമ്പർ 3) ഉദ്ഘാടനംനിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കോടതി കഴിഞ്ഞാൽ ജില്ലയിൽ ഏറ്റവും മികച്ച ജുഡീഷ്യൽ സംവിധാനങ്ങൾ മൂവാറ്റുപുഴയിലുണ്ട്. എട്ടാമത്തെ കോടതിക്കാണ് ഇപ്പോൾ തുടക്കം കുറിക്കുന്നത്. കൂടാതെ മൂന്ന് ക്യാമ്പ് സിറ്റിംഗുകളുമുണ്ട്. മൂവാറ്റുപുഴ കോടതി സമുച്ചയത്തിലെ ലിഫ്റ്റ് പ്രവർത്തനക്ഷമമാകുന്ന മുറയ്ക്ക് മജിസ്‌ട്രേറ്റ് കോടതി ഇവിടേക്ക് മാറ്റുമെന്നും അതുവരെ സമീപത്തുള്ള പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുമെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു.

. കൂടുതൽ കേസുകൾ പുതിയ കോടതിയിലേക്ക് മാറ്റുന്നതോടെ കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ സൗകര്യം ഒരുങ്ങുമെന്ന് യോഗത്തിൽ അദ്ധ്യക്ഷനായിരുന്നജില്ലാ ജഡ്ജി ഡോ. കൗസർ ഇടപ്പഗത്ത് പറഞ്ഞു. . വിജിലൻസ് ജഡ്ജ് ബി.കലാംപാഷ, കുടുംബ കോടതി ജഡ്ജി വി.ദിലീപ്, ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പ്രിയാചന്ദ് പി.പി, ഗവ. പ്ലീഡർമാരായ അഡ്വ.ടിഗിൻസ് ജോർജ്, അഡ്വ. അഭിലാഷ് മധു, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. ടോണി ജോസ് മേമന, മുൻ പ്രസിഡന്റുമാരായ അഡ്വ. വർഗീസ് മാത്യു, അഡ്വ. പോൾ വർഗീസ്, അഡ്വ. എൻ.പി. തങ്കച്ചൻ, ക്ലാർക്ക് അസോസിയേഷൻ സെക്രട്ടറി കെ.എം. ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജി.സുരേഷ് സ്വാഗതവും അഡീഷണൽ ഡിസ്ട്രിക്ട് ജഡ്ജ് കെ.എൻ. പ്രഭാകരൻ നന്ദിയും പറഞ്ഞു.