pragathy
പ്രഗതിയിൽ അക്കാഡമിയിൽ നിന്നു ശ്രീഹരിക്കോട്ടയിലേക്കുള്ള പഠനയാത്ര ബെന്നി ബെഹനാൻ എം.പി ഫ്ലാഗ് ഒഫ് ചെയ്യുന്നു. ഡോ. ഇന്ദിര രാജൻ, സുചിത്ര ഷൈജിനത് എന്നിവർ സമീപം

പെരുമ്പാവൂർ : വിക്രം സാരാഭായ് സയൻസ് ഇനിഷ്യറ്റീവ് ദേശിയ തലത്തിൽ വിദ്യാലയങ്ങളിൽ നടത്തിയ സയൻസ് പ്രൊമോഷൻ ടെസ്റ്റിൽ വിജയികളായ പെരുമ്പാവൂർ പ്രഗതി അക്കാഡമിയിലെ വിദ്യാർത്ഥികൾ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ സയൻസ് എജ്യു കോൺക്ലേവിൽ പങ്കെടുത്തു.

പ്രഗതിയിൽ നിന്നു ശ്രീഹരിക്കോട്ടയിലേക്കുള്ള പഠനയാത്ര ബെന്നി ബെഹനാൻ എം.പി ഫ്ലാഗ് ഒഫ് ചെയ്തു. വിക്രം സാരാഭായ് സയൻസ് പാർക്ക് സി.ഇ.ഒ ഡോ. ഇന്ദിര രാജൻ ചടങ്ങിൽ പങ്കെടുത്തു.

28 സംസ്ഥാനങ്ങളിലെ കേന്ദ്രീ വിദ്യാലയം ഉൾപ്പെടെ സ്‌കൂളുകളിൽ നടത്തിയ പരീക്ഷയിൽ ഉന്നതവിജയം നേടിയ നൂറു കുട്ടികളാണ് കോൺക്ലേവിൽ പങ്കെടുത്തതെന്ന് പ്രിൻസിപ്പൽ സുചിത്ര ഷൈജിനത് അറിയിച്ചു.