പള്ളുരുത്തി: കോൺഗ്രസ് നേതാവ് എൻ.ആർ.ശ്രീകുമാറിനെ വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ കോൺഗ്രസ് പ്രവർത്തകർ സമരം നടത്തി. രാഷ്ട്രീയ ഇടപെടൽ മൂലം പ്രതിയെ അറിയാമെങ്കിലും പൊലീസ് ഒത്തുകളി നടത്തുകയാണെന്ന് സമരക്കാർ പറഞ്ഞു. കച്ചേരിപ്പടിയിൽ നടന്ന പ്രതിഷേധ സമരം മുൻ മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്തു. ബേസിൽ മൈലന്തറ അദ്ധ്യക്ഷത വഹിച്ചു.നഗരസഭാംഗങ്ങളായ തമ്പി സുബ്രഹ്മണ്യം, കെ.ആർ. പ്രേംകുമാർ, നേതാക്കളായ പോളച്ചൻ മണിയങ്കോട് ,ഷീല ജെറോം, ആർ.ത്യാഗ രാജൻ, എൻ 'വേണുഗോപാൽ തുടങ്ങിയവർ സംബന്ധിച്ചു.