കൊച്ചി ; കെ.പി.എം.എസ് ജില്ലാ നേതൃത്വ കുടുംബസംഗമം ഇന്ന് എറണാകുളം സഹോദരസൗധം ഹാളിൽ നടക്കും. രാവിലെ 10 ന് സംസ്ഥാന സെക്രട്ടേറിയറ്റംഗം അഡ്വ. എ. സനീഷ് കുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വെെസ് പ്രസിഡന്റ് പി.വി. ബാബു മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് ടി.കെ. മോഹനൻ അദ്ധ്യക്ഷത വഹിക്കും.
ടി.എ. വേണു, സുനന്ദ രാജൻ, പ്രശോഭ് ഞാവേലി, കെ.സി. ശിവൻ എന്നിവർ പ്രസംഗിക്കും. ഒന്നിന് അന്നദാനവും തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറും.