vayochanadhinam
തോട്ടക്കാട്ടുകരയിൽ മൂന്നാം വാർഡിലെ ദൃശ്യ അംഗൻവാടിയിൽ നടന്ന ചടങ്ങിൽ മുതിർന്ന അംഗം ബീപാത്തുമ്മയെ ആദരിക്കുന്നു

ആലുവ: തോട്ടക്കാട്ടുകരയിൽ മൂന്നാം വാർഡിലെ ദൃശ്യ അംഗൻവാടിയിൽ വയോജന ദിനം ആചരിച്ചു. അലിയാർ അദ്ധ്യക്ഷത വഹിച്ചു. വാർഡിലെ പ്രായംകൂടിയ ബീപാത്തുമ്മയെ ആദരിച്ചു. വയോജനങ്ങൾക്ക് സമ്മാനങ്ങളും മധുരവും നൽകി. ആർ. ശിവരാമൻ പിള്ള ക്ലാസെടുത്തു. പി.കെ. അശോകൻ, ആനി ജോർജ്, ഡൊമിനിക്, പി.എം. ഫിറോസ്, ഷെരീഫ അസീസ് എന്നിവർ സംസംസാരിച്ചു. പി.ജെ. സജിത സ്വാഗതവും ആശാവർക്കർ സഫീന സുധീർ നന്ദിയും പറഞ്ഞു.