പൂത്തോട്ട : പെരുമ്പളം പഞ്ചായത്തിൽ മൂന്നാം വാർഡിൽ രണ്ട് ഏക്കറിന് മുകളിൽ തരിശുപാടം പാട്ടത്തിനെടുത്ത് നടത്തിയ ജൈവനെൽകൃഷിക്ക് കൊയ്ത്തുത്സവം . ദേവസ്വം ചിറക്കൽ ഡി.ജി സുജിയാണ് കൃഷിക്കിറങ്ങിയത്. ചാണകപ്പൊടിയും ,'എല്ലുപൊടിയും, ' വേപ്പിൻ പിണ്ണാക്കും ഉപയോഗിച്ച് കൃഷി ഓഫിസർ അനു ആർ നായരുടെ നിർദ്ദേശപ്രകാരം നടത്തിയ ജൈവ കൃഷിയാണ് നൂറ് മേനിയാണ് വിളവ്. കൊയ്ത്തുത്സവം കൃഷി ഓഫീസർ അനു ആർ. നായർ ഉദ്ഘാടനം ചെയ്തു. രാജീവ് തിരുനിലം അദ്ധ്യക്ഷത വഹിച്ചു. ഡി.ജി സുജി, കമല ഹാസൻ, 'സുകുമാരപണിക്കർ, പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഷിബു, മെമ്പർമാരായ ഓമന രാജു, പി.ഡി സജീവ്,സരിത സുജി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .