കൊച്ചി: സ്വച്ഛ്ഭാരത് പദ്ധതിയുടെ ഭാഗമായി 'ബിൻ ഇറ്റ് ഇന്ത്യ'യുമായി സഹകരിച്ച് കൊച്ചി കപ്പൽശാല സ്‌കൂൾ വിദ്യാർത്ഥികൾക്ക് പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. മജീഷ്യനും മോട്ടിവേഷനൽ സ്പീക്കറുമായ ഗോപിനാഥ് മുതുകാട് സംസാരിച്ചു.
കപ്പൽശാല ഡയറക്ടർ വി.ജെ.ജോസ് അദ്ധ്യക്ഷത വഹിച്ചു. ബിൻ ഇറ്റ് ഇന്ത്യ പ്രതിനിധികളായ ദിയ മാത്യു, രൂപ ജോർജ്, കപ്പൽശാല ഡെപ്യൂട്ടി ജനറൽ മാനേജറും ചീഫ് വെൽഫയർ ഓഫീസറുമായ എ.കെ. സുഭാഷ് എന്നിവർ സംസാരിച്ചു.