ആലുവ: കെട്ടിടനിർമ്മാണ തൊഴിലാളി സെന്റർ ആലുവ മേഖല വാർഷിക സമ്മേളനം മാത്യു ജോൺ ഉദ്ഘാടനം ചെയ്തു. എൻ.എൽ.ഒ സംസ്ഥാന പ്രസിഡന്റ് ജി.ബി. ഭട്ട്, ജോസ് കൊട്ടേപ്പറമ്പിൽ, ജോണി മൂത്തേടൻ, തോമസ് റാഫേൽ, സലിം എടത്തല, എ.ബി. മൊയ്തീൻ, പി.കെ. ജോസഫ്, വി.എ. ബാബു, കെ.വി. വിൻസന്റ്, ബി.എ. ബീപാത്തു, റോയി പുളിയകുളം എന്നിവർ സംസാരിച്ചു.