മൂവാറ്റുപുഴ: മൂവാറ്റുപുഴ കെ എസ് ആർ ടി സി ഡിപ്പോയിലെ ഡ്രെെവർ അലിയെ സ്വകാര്യ ബസ് ജീവനക്കാർ മർദ്ദിച്ചു. തളർന്ന് വീണ അലിയെസഹപ്രവർത്തകർ മൂവാറ്റുപുഴ ജനറൽ ആശുപ ത്രിയിൽ പ്രവേശിപ്പിച്ചു. പെരുമ്പാവൂർ - മൂവാറ്റുപുഴ റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസിലെ ഡ്രെെവറും മറ്റു ജീവനക്കാരും ചേർന്നാണ് അലിയെ മർദ്ദിച്ചത്. ഇന്നലെ ഉച്ചക്ക് 1.40ന് മൂവാറ്റുപുഴയിൽനിന്നും കലൂർക്ക് പോകുകയായിരുന്ന ബസിന് കുറുകെ ഇട്ടതിനുശേഷമാണ് സ്വകാര്യ ബസ് ജീവനക്കാർ അലിയെ മർദ്ദിച്ചത്. മുഖത്തിനും നെഞ്ചിലും മർദ്ദനമേറ്റ അലി തളർന്ന് വീഴുകയായിരുന്നു. കച്ചേരിത്താഴം ബസ് സ്റ്റോപ്പിൽ വച്ച് പിറകിൽ ചെന്ന് ഹോൺ അടിച്ചു എന്ന കാരണത്താലാണ് കെ എസ് ആർ ടി സി ഡ്രൈവറെ ഇവർ മർദ്ദിച്ചത്. കർശന നടപടി സ്വീകരിക്കണമെന്ന് കെ എസ് ആർ ടി ഇ എ ജില്ലാ ഭാരവാഹികൾ ആവശ്യപ്പെട്ടു.