മൂവാറ്റുപുഴ: മൂവാറ്റുപുഴ അർബൻ സഹകരണബാങ്ക് ലാഭവിഹിതം വിതരണം ആരംഭിച്ചു. ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ ലാഭ വിഹിത വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. അംഗങ്ങൾക്ക് ബാങ്കിന്റെ മെയിൻ ബ്രാഞ്ചിൽ നിന്നും ബാങ്ക് പ്രവർത്തി സമയങ്ങളിൽ ലാഭവിഹിതം കൈപ്പറ്റാവുന്നതാണെന്ന് ജനറൽ മാനേജർ അറിയിച്ചു.