മരട്: എറണാകുളം ലോകോളേജിലെഅവസാനവർഷവിദ്യാർത്ഥിനി ചന്ദനവിനോദ് (24) ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഇടക്കൊച്ചി തേരേടത്ത് ആന്റണിയുടെ മകൻ പ്രിജിനെ (29) പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു.വിവാഹം നിശ്ചയിച്ചശേഷംസ്‌ത്രീധനം നൽകുന്നതുമായി ബന്ധപ്പെട്ട് പ്രിജിൻ വിവാഹത്തിൽ നിന്ന് പിൻമാറിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു
തേവര തിട്ടയിൽ വീട്ടിൽ വിനോദിന്റെയും പ്രീതിയുടെയും മകളായചന്ദനയെനെട്ടൂരിലെവാടകവീട്ടിൽ സെപ്തംബർ5ന്ഉച്ചയോടെ കിടപ്പു മുറിയിലെ ജനൽ കമ്പിയിൽ ഇലക്ട്രിക് വയറിൽതൂങ്ങി മരിച്ചനിലയിൽകണ്ടെത്തുകയായിരുന്നു. പ്രിജിനെ കോടതി റിമാൻഡ് ചെയ്തു.