brc
നഗരസഭ കൗണ്‍സിലര്‍മാരും ബിആര്‍സിയിലെ ജീവനക്കാരും സ്നേഹനിലയം വൃദ്ധസദനത്തിലെ അന്തേവാസികളും ലിറ്റില്‍ ഫ്ലവര്‍ സ്കൂളിലെ കുട്ടികളും മൂവാറ്റുപുഴ ഡ്രീം ലാന്റ് പാര്‍ക്കില്‍ ഒത്തുചേര്‍ന്നപ്പോൾ .

മൂവാറ്റുപുഴ : ബിആർസിയുടെയുംമൂവാറ്റുപുഴ നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ വയോജന ദിനാഘോഷം നടത്തി. നഗരസഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്‌നേഹനിലയം വൃദ്ധസദനത്തിലെ അന്തേവാസികളും നഗരസഭയിലെ കൗൺസിലർമാരും ബിആർസിയിലെ ജീവനക്കാരും ലിറ്റിൽ ഫ്‌ളവർ സ്‌കൂളിലെ കുട്ടികളും മൂവാറ്റുപുഴ ഡ്രീം ലാന്റ് പാർക്കിൽ ഒത്തുചേർന്നു. വൃദ്ധസദനം അന്തേവാസികളായ അമ്മമാർക്ക് ബിആർസിയുടെ വക നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റ് സമ്മാനിച്ചു. നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശിധരൻ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ പ്രമീള ഗിരീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ ഉപസമതി ചെയർപേഴ്‌സൺ രാജി ദിലീപ്,കൗൺസിലർമാരായ ബിനീഷ് കുമാർ ,സേവ്യർ,ഷാലിന ബഷീർ, നിഷ, ഷൈലജ, ബിപിഒ എൻ. ജി. രമാദേവി , ട്രെയിനർമാരായ ആനി ജോർജ്, ഹഫ്‌സ, വന്ദന എന്നിവർ സംസാരിച്ചു. അന്തേവാസികളായ അമ്മമാർ പാട്ടുകൾ പാടുകയും നൃത്തം വക്കുകയും ചെയ്തു .