മൂവാറ്റുപുഴ: ഇലാഹിയ പബ്ലിക് സ്‌കൂളിൽ ഗസ്റ്റോ 2019 (യൂത്ത് ഫെസ്റ്റിവൽ) സംഘടിപ്പിച്ചു. മൂന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ സാംസ്‌കാരിക കലാപരിപാടികൾ ഉൾപ്പെടുത്തിയാണ് ഗസ്റ്റോ 2019 സംഘടിപ്പിച്ചത്. മ്യൂസിക് കമ്പോസറായ റാൽഫിൻ സ്റ്റീഫൻ ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ അക്കാഡമിക് ഡയറക്ടർ ഡോ. മുഹമ്മദ് ഷാഫി മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ മാനേജർ എം.എം. മക്കാർ, ട്രസ്റ്റ് ജനറൽ സെക്രട്ടറി പി.എം. അസീസ്, പ്രിൻസിപ്പൽ അനുജി ബിജു, പി.ടി.എ പ്രസിഡന്റ് സിറാജുദ്ദീൻ.എ, വൈസ് പ്രസിഡന്റ് ഷൈനി യൂസഫ്, മദേഴ്‌സ് ഫോറം ചെയർപേഴ്‌സൺ ജെബിമോൾ.സി.മൈതീൻ എന്നിവർ സംസാരിച്ചു.