കൊച്ചി: സഹപാഠികൾക്കൊപ്പമായിരുന്നു ബി.ജെ.പി സ്ഥാനാർത്ഥി സി.ജി. രാജഗോപാലിന്റെ പ്രചാരണം. പ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളും സന്ദർശിച്ച് വോട്ടുതേടി. പ്രവർത്തകരോടൊപ്പം ഗാന്ധിസ്ക്വയറിലെത്തിയ സി.ജി. രാജഗോപാൽ ഗാന്ധിപ്രതിമ കഴുകി വൃത്തിയാക്കി. ഇന്ന് രാവിലെ ഒമ്പതിന് ഹൈക്കോടതി കവലയിൽ നിന്നാരംഭിക്കുന്ന ഗാന്ധിസന്ദേശ യാത്രയിൽ രാജഗോപാൽ പങ്കെടുക്കും. ബി.ടി എച്ചിന് സമീപമുള്ള ഗാന്ധിസ്ക്വയറിൽ സമാപിക്കും. ബി.ജെ പി നേതാവ് സി.കെ. പത്മനാഭൻ അടക്കമുള്ള പ്രമുഖ നേതാക്കൾ പങ്കെടുക്കും.
തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ നാലാംതീയതിമുതൽ ആരംഭിക്കും. ഇന്നലെ നടന്ന പ്രചാരണത്തിൽ ആക്‌ടിംഗ് ജില്ലാ പ്രസിഡന്റ് വി.എൻ. വിജയൻ, ശിവസേന ജില്ലാ അദ്ധ്യക്ഷൻ സജി തുരുത്തിക്കുന്നേൽ, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എം.എൻ. മധു, പത്മജ എസ് മേനോൻ, മിനി ആർ മേനോൻ, പി.ടി. പ്രവീൺകുമാർ, ഡോ. ജലജ ആചാര്യ, ബി. ബാലഗോപാൽ എന്നിവർ പങ്കെടുത്തു.