കൊച്ചി: കേരള പത്രപ്രവർത്തക യൂണിയൻ എറണാകുളം ജില്ലാ ഘടകം (എറണാകുളം പ്രസ് ക്ലബ്) ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫിലിപ്പോസ് മാത്യുവാണ് (മനോരമ ന്യൂസ്) പ്രസിഡന്റ്. പി.ശശികാന്ത് (അമൃത ടി.വി.) സെക്രട്ടറിയായും സിജോ പൈനാടത്ത് (ദീപിക) ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റുമാരായി ജിപ്‌സൺ സിക്കേര (ടൈംസ് ഓഫ് ഇന്ത്യ), അനിത മേരി ഐപ്പ് (മംഗളം) എന്നിവരും ജോയിന്റ് സെക്രട്ടറിമാരായി സി.എൻ. റെജി (ദേശാഭിമാനി), ജീന പോൾ (മനോരമ ന്യൂസ്) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ജെയ്‌മോൻ ജോസഫ് (വീക്ഷണം), പ്രകാശ് എളമക്കര (ഇപിഎ), ടോമി മാത്യു (തേജസ്), രാജേഷ് തകഴി(ഏഷ്യാനെറ്റ്), സീമ മോഹൻലാൽ (ദീപിക), മനു ഷെല്ലി (മെട്രോ വാർത്ത), വിൽസൻ വടക്കുംചേരി (സായാഹ്നകൈരളി), സഹിൻ ആന്റണി (24ന്യൂസ്) എന്നിവർ നിർവാഹക സമിതി അംഗങ്ങളാണ്.