മൂവാറ്റുപുഴ: ലോക വയോജന ദിനത്തോടനുബന്ധിച്ച് പായിപ്ര എ.എം. ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലെെബ്രറിയുടെ ആഭിമുഖ്യത്തിൽ വയോജന കൂട്ടായ്മനടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പായിപ്ര കഷ്ണൻ വയോജന കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ലെെബ്രറി പ്രസിഡന്റ് എം.കെ. ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എസ്.ശ്രീധരൻ സ്വാഗതം പറഞ്ഞു. ജില്ലാ ലെെബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി സി. ഉണ്ണി മുഖ്യ പ്രഭാഷണം നടത്തി. വി.പി.ആർ. കർത്താ , പഞ്ചായത്ത് മെമ്പർ പി.എസ്. ഗോപകുമാർ, എൻ.ശിവൻ പിള്ള, ഇ. എ. ബഷീർ എന്നിവർ സംസാരിച്ചു. തുടർന്ന് വയോജന കൂട്ടായ്മയുടെ നേതൃത്വത്തിൽ പഴയ സിനിമ ഗാനാലാപനം, മിമിക്രി, അക്ഷരശ്ലോകസദസ്, നാടൻ പാട്ടുകൾ, കൊയ്ത്ത് പാട്ട്, തേക്ക് പാട്ട് തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിച്ചു. വയോജനങ്ങൾക്ക് കേന്ദ്രികരിക്കുന്നതിനും അനുഭവങ്ങൾ പങ്കുവെക്കുന്നതിനും കഴിയുന്ന തരത്തിലുള്ള പകൽ വീടായി ലെെബ്രറി പ്രവർത്തിക്കുമെന്നും വയോജനങ്ങളുടെ പഠന യാത്രയോടൊപ്പം മെട്രോയാത്രയും സംഘടിപ്പിക്കുമെന്ന് ലെെബ്രറി ഭാരവാഹികൾ യോഗത്തിൽ പറഞ്ഞു.
മുളവൂർ എം എസ് എം സ്കൂളിൽ വയേജനദിനാഘോഷം. മാനേജർ എം എം അലി ഉദ്ഘാടനം നിർവഹിച്ചു.പ്രധാന അദ്ധ്യാപിക ഇ എം സൽമത്ത് സ്കൂൾ പരിസരത്ത് താമസിക്കുന്ന മുതിർന്ന പൗരന്മാരെ ആദരിച്ചു. കുട്ടികൾ മുതിർന്നവരുമായി ആശയവിനിമയം നടത്തി, ചടങ്ങിൽ പി ടി എ, എം. പി .ടി. എ അംഗങ്ങൾ അദ്ധ്യാപകരായ മുഹമ്മദ് കുട്ടി ,ഷംന ഇ ബി ,നിഷ വി എം എന്നിവർ സംസാരിച്ചു