കൊച്ചി∙ ഇംഗ്ലണ്ടിലേക്ക് നഴ്സ് ജോലി വാഗ്ദാനം ചെയ്‌ത് 68 പേരിൽ നിന്നായി 2.18 കോടി രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസിൽ നേരത്തെ പിടിയിലായ കാസർകോട് ആവിക്കര പൊക്കണ്ടത്തിൽ വീട്ടിൽ മാർഗരറ്റ് മേരി അലക്കോക്കിന്റെ സഹോദരൻ ജിമ്മി എന്ന ജോസ് മേരിദാസാണ് (45) അറസ്റ്റിലായത്. മാർഗരറ്റ് മേരിയുടെ ജാമ്യത്തിനു വേണ്ടി എറണാകുളത്തെത്തിയപ്പോഴാണ് സൗത്ത് എസ്ഐ എൻ.എസ്. റോയിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സഹോദരിക്കു വേണ്ടി പലരോടും പണം സ്വീകരിക്കുകയും അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയും ചെയ്തതിനാണ് ഇയാളെ കേസിൽ പ്രതിയാക്കിയത്.