ചെന്നൈ: സോഹൻലാൽ സംവിധാനം ചെയ്ത മലയാള സിനിമ 'അപ്പുവിന്റെ സത്യാന്വേഷണ'ത്തിന് മൂന്ന് അന്താരാഷ്ട്ര പുരസ്കാരങ്ങൾ ലഭിച്ചു. അമേരിക്കയിലെ സാൻ ഡീഗോ കുട്ടികളുടെ ചലച്ചിത്ര മേളയിൽ സ്പെഷ്യൽ ജൂറി പുരസ്കാരവും റഷ്യയിലെ നദ്യം ചലച്ചിത്രമേളയിലും വോട്കിൻസ്ക് ചലച്ചിത്ര മേളയിലും മികച്ച ഫീച്ചർ സിനിമയ്ക്കുള്ള പുരസ്കാരങ്ങളുമാണ് ലഭിച്ചത്.
എ.വി അനൂപും മുകേഷ് മേത്തയും ചേർന്ന് നിർമ്മിച്ച സിനിമയിൽ മാസ്റ്റർ റിഥുനാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത്. നിർമ്മാതാവ് അനൂപും പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.
ഈ സിനിമയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് മിഥുന് ലഭിച്ചിരുന്നു. ഗാന്ധിജിയുടെ ആശയങ്ങൾ ഉൾക്കൊണ്ട ഒമ്പതു വയസുകാരന്റെ കഥയാണ്
'അപ്പുവിന്റെ സത്യാന്വേഷണം'. എം.ജെ.രാധാകൃഷ്ണനാണ് ഛായാഗ്രഹണം. മണിയൻപിള്ള രാജു, സുധീർ കരമന, മീരാ വാസുദേവൻ എന്നിവരും അഭിനേതാക്കളാണ്.