കോലഞ്ചേരി: കർഷകർക്കു പ്രതിമാസം 2000 രൂപ നൽകുന്ന കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കിസാൻ സമ്മാൻ നിധി കിട്ടാൻ പെടാപ്പാട്.പ്രയോജനം കിട്ടിയവരേക്കാളേറെകിട്ടാത്തവർ. അപേക്ഷ നൽകിയ പലർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നില്ലെന്നു പരാതി. കൃഷി ഭവൻ മുഖേന അപേക്ഷ നൽകിയ നിരവധി പേർക്ക് ബാങ്ക് അക്കൗണ്ടിൽ തുക എത്തിയിട്ടില്ല. അതേ സമയം മൂന്ന് തവണയായി 6000 ലഭിച്ചവരും രണ്ട് തവണയായി 4000 രൂപ ലഭിച്ചവരുമുണ്ട്. അപേക്ഷാ ഫോം പൂരിപ്പിച്ചു നൽകുമ്പോൾ കരമടച്ച രസീത്, റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പി നല്കണം. ഇവ കൃഷി ഭവനിൽ നിന്നു കംപ്യൂട്ടറിൽ അപ്‌ലോഡ് ചെയ്യുകയായിരുന്നു. ആനുകൂല്യം ലഭിക്കാത്ത കർഷകർ കൃഷി ഭവൻ ഓഫിസിൽ ബന്ധപ്പെട്ടപ്പോൾ അപേക്ഷ നിരസിച്ചെന്നായിരുന്നു മറുപടി. എന്നാൽ വെബ്‌സൈ​റ്റിൽ പരിശോധിച്ചപ്പോൾ ആധാർ നമ്പറും ബാങ്ക് അക്കൗണ്ട് നമ്പറും അധികൃതർ തെ​റ്റായി ചേർത്തതാണ് പ്രശ്നമെന്ന് അറിഞ്ഞു. ഒട്ടേറെ അപേക്ഷകൾ ചെറിയ സമയത്തിൽ അപ്‌ലോഡ് ചെയ്തപ്പോൾ വന്ന പിഴവുകളാണു കാരണമെന്നും,വളരെക്കുറച്ച് അപേക്ഷകളിൽ മാത്രമാണു തെ​റ്റു വന്നതെന്നും കൃഷിഭവൻ അധികൃതർഅറിയിച്ചു.

ആധാർ കാർഡിലെ പേരിലും ബാങ്ക് അക്കൗണ്ടിലെ പേരിലും വ്യത്യാസമുള്ളവർ അക്ഷയ കേന്ദ്രത്തിലെത്തിയോ, സ്വന്തം നിലയിലോ തെറ്റു തിരുത്തിയാൽ തുക അക്കൗണ്ടിൽ ലഭിക്കുമെന്ന് കൃഷി വകുപ്പ് അധികൃതർ പറഞ്ഞു.

തുകലഭിക്കാത്തതിന് കാരണം അപേക്ഷകൾ അപ്‌ലോഡ് ചെയ്തപ്പോൾ വന്ന പിഴവുകൾ ആധാർ ലിങ്ക് ചെയ്യാത്തതും ബാങ്ക് വായ്പ കുടിശികയുള്ളതുമായ അക്കൗണ്ടുകൾ. ആധാർ കാർഡിലെ പേരിലും ബാങ്ക് അക്കൗണ്ടിലെ പേരിലും വ്യത്യാസം