vijayan

തൃപ്പൂണിത്തുറ: കൊച്ചി ദൂരദർശൻ സീനിയർ എൻജിനീയർ വെളിയനാട് ആലയ്ക്കൽ വീട്ടിൽ എ.എൻ.വിജയൻ (55) ബൈക്കപകടത്തിൽ മരിച്ചു. ഇന്നലെ വൈകിട്ട് 6.30ന് മാമല വെണ്ണിക്കുളം റൂട്ടിൽ പള്ളിപാട്ട് കവലയ്ക്ക് സമീപത്ത് വച്ചാണ് അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ മടങ്ങുമ്പോൾ റോഡരുകിൽ വച്ചിരുന്ന മാലിന്യ ചാക്ക്‌കെട്ടിൽ കയറി ബൈക്ക് തെന്നിമറിയുകയായിരുന്നു. വാരിയെല്ലുകൾ തകർന്നാണ് മരണം. തൃപ്പൂണിത്തുറ വി.കെ.എം ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിൽ. സംസ്‌കാരം വ്യാഴാഴ്ച. ഭാര്യ: ശുഭ. മക്കൾ: നീതു, നന്ദന.