cooptex
എറണാകുളം പള്ളിമുക്കിലെ കോ- ഓപ്ടെക്സ് ഷോറൂമിൽ ദീപാബലി റിബേറ്റ് വിൽപ്പന കളക്ടർ എസ് . സുഹാസ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു. റീജണൽ മാനേജർ സുരേഷ് കു മാർ , ഷോറൂം മാനേജർ രാജേന്ദ്രൻ നായർ, സ്റ്റാഫംഗങ്ങൾ എന്നിവർ സമീപം

കൊച്ചി : തമിഴ്നാട് സർക്കാരിന്റെ കൈത്തറി സ്ഥാപനമായ കോ-ഓപ് ടെക്സിൽ ദീപാവലി റിബേറ്റ് വിൽപ്പന തുടങ്ങി .

30 ശതമാനം വരെ സ്പെഷ്യൽ റിബേറ്റ് ഉണ്ട്. കാഞ്ചിപുരം പട്ട് , സോഫ്റ്റ് സിൽക്ക് , പവിത്ര സിൽക്ക് , പ്രിന്റഡ് സിൽക്ക്, കോട്ടൻ സാരികൾ, ഓർഗാനിക് കോട്ടൻ സാരികൾ , സെറ്റ്മുണ്ട് , ലുങ്കി, ബെഡ്ഷീറ്റുകൾ , റെഡിമെയ്ഡ് ഷർട്ടുകൾ, ചുരിദാറുകൾ , കുർത്തി തുടങ്ങി എല്ലാ തുണിത്തരങ്ങളും പുതിയ ഡിസെെനുകളിൽ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. .

'കനവ് നിനവ് തിട്ടം' പ്രതിമാസ തവണ പദ്ധതി ആരംഭിച്ചതായി മാനേജർ കെ.കെ.രാജേന്ദ്രൻ നായർ അറിയിച്ചു. 300 രൂപയോ ഗുണിതങ്ങളോ നിക്ഷേപിച്ച് തുണി​ത്തരങ്ങൾ വാങ്ങുന്നതാണ് പദ്ധതി​. എറണാകുളം പള്ളിമുക്കിലെ കോ-ഓപ് ടെക്സ് ഷോറൂമിൽ സർക്കാർ - അർദ്ധ സർക്കാർ ജീവനക്കാർക്ക് ക്രെഡിറ്റ് സൗകര്യവുമുണ്ട്. ഫോൺ .0484-2372795 .