കൊച്ചി മെട്രോ രണ്ടാം ഘട്ടമായ കാക്കാനാട് റൂട്ടിന് കേന്ദ്രം അംഗീകാരം ഉടനെയുണ്ടാകും. കേന്ദ്ര നഗരകാര്യമന്ത്രാലയം പദ്ധതി നിർദേശം പബ്ളിക് ഇൻവെസ്റ്റ്മെന്റ് ബോർഡിനും കേന്ദ്രമ
ന്ത്രിസഭയ്ക്കും മുമ്പാകെ താമസിയാതെ സമർപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായി കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന ചർച്ചയിൽ കേന്ദ്ര നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി ഇതുസംബന്ധിച്ച് ഉറപ്പ് നൽകയിട്ടുണ്ട്.
കാക്കനാട് മെട്രോ : 11.2 കിലോമീറ്റർ
കലൂർ ജവർഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ ഇൻഫോ പാർക്ക് വരെ
സ്റ്റേഷനുകൾ 11
പാലാരിവട്ടം ജംഗ്ഷൻ
ബൈപ്പാസ്
ചെമ്പുമുക്ക്
വാഴക്കാല
കുന്നുംപുറം
കാക്കനാട്
സെസ്
ചിറ്റേത്തുകര
കിൻഫ്ര
ഇൻഫോപാർക്ക് 1
ഇൻഫോപാർക്ക് 2
പദ്ധതി ചെലവ് 2310 കോടി
അലൈൻമെന്റ് തയ്യാറായി
ഭൂമി ഏറ്റെടുക്കാൻ നടപടികൾ തുടങ്ങി
റവന്യൂ സർവേ പൂർത്തിയായി
22 മീറ്ററായി റോഡ് വികസിപ്പിക്കും