കൊച്ചി: വയോജനങ്ങൾക്കും രോഗികൾക്കും വീടുകളിൽ വൈദ്യസഹായവും ആരോഗ്യപരിചരണവും നൽകുന്നതിന് മിഥൂസ് ജെറിയാട്രിക് കെയർ മാമംഗലത്ത് പ്രവർത്തനം ആരംഭിക്കുന്നു. 4ന് (വെള്ളി) വൈകിട്ട് 6ന് മാമംഗലം പൊറ്റക്കുഴി റോഡിലെ എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ യു.എൻ. ദുരന്ത ലഘൂകരണ വിഭാഗം തലവനും പ്രഭാഷകനും എഴുത്തുകാരനുമായ മുരളി തുമ്മാരുകുടി ഉദ്ഘാടനം ചെയ്യുമെന്ന് മിഥൂസ് പ്രമോട്ടറും ചീഫ് ഇൻസ്ട്രക്ടറുമായ മിഥു ജോർജ് പറഞ്ഞു.