കോലഞ്ചേരി : എം.ഒ.എസ്.സി മെഡിക്കൽ കോളേജ് ആശുപത്രിയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട് മെന്റിന്റെ നേതൃത്വത്തിൽ പുത്തൻകുരിശ് ഐറിൻ ഹോംസിൽ വയോജനദിനം ആചരിച്ചു.
വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനീഷ് പുല്യാട്ടേൽ ഉദ്ഘാടനം ചെയ്തു. വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് പി. കെ. വേലായുധൻ അദ്ധ്യക്ഷനായി. ഡോ. അരുൺ ഭട്ട് ക്ലാസെടുത്തു. പുത്തൻകുരിശ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക നന്ദനൻ, കൊച്ചിൻ കമ്മ്യൂണിറ്റി വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് ഫാ. ഡാനിയേൽ തോമസ്, എം.ഓ.എസ്.സി. മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. പി. കെ അക്കാമ്മ, പബ്ലിക് റിലേഷൻസ് മാനേജർ നിഷ ലാഫ് ജോൺ ,ഓഫീസർ എ. കെ. സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.