പറവൂർ : ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് ഹരിത പ്രോട്ടോക്കോൾ നടപ്പാക്കും. പറവൂർ നഗരസഭ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, ജില്ലാ ശുചിത്വമിഷൻ, മൂകാംബിക ക്ഷേത്ര ഉപദേശക സമിതി എന്നിവയുടെ നേത്വത്തിലാണ് ഹരിത പ്രോട്ടോക്കോൾ നടപ്പിലാക്കുന്നത്. ക്ഷേത്രത്തിൽ പ്ലാസ്റ്റിക്ക് ബാഗ്, കപ്പ്, പ്ലേറ്റുകൾ, പേപ്പർബാഗുകൾ, സ്ട്രോ അൻപത് മൈക്രോണിൽ താഴെയുള്ള കിറ്റുകൾ എന്നിവ ഒഴിവാക്കും. നിയമം പാലിക്കാത്തവരിൽ നിന്നും 5,000 മുതലുള്ള പിഴ ഈടാക്കും. ഹരിത പ്രോട്ടോക്കോൾ പദ്ധതി പ്രഖ്യാപനം നാളെ (വെള്ളി) വൈകിട്ട് ആറിന് ക്ഷേത്രാങ്കണത്തിൽ എറണാകുളം ജില്ലാ അസിസ്റ്റന്റ് കളക്ടർ മാധവിക്കുട്ടി നിർവഹിക്കും.