കിഴക്കമ്പലം: ഗാന്ധിജയന്തിയോടനുബന്ധിച്ചു, നന്മറസിഡന്റ്‌സ് അസോസിയേഷൻ,ലീഫ് ഫൌണ്ടേഷൻ,മഹാത്മാ സാംസ്‌കാരിക വേദിഎന്നിവയുംതൊഴിലുറപ്പു തൊഴിലാളികളുംസംയുക്തമായി സംഘടിപ്പിച്ച ശുചീകരണം അമ്പലമേട് സബ് ഇൻസ്‌പെക്ടർ ഷബാബ് കാസിം ഉദ്ഘാടനം ചെയ്തു.പിണർമുണ്ട മാങ്കുളം കവല ശുചീകരിച്ച് വാഴയും, മ​റ്റു പച്ചക്കറി വിത്തുകളും നട്ടു .ലീഫ് ചെയർമാൻ നിസാർ ഇബ്രാഹിം,പഞ്ചായത്തംഗം പദ്മ കുമാരി വിശ്വനാഥൻ, കെ ഇ അലിയാർ,കെ എം ഹുസൈൻ, അബൂബക്കർ വട്ടവിള, സലാം കോട്ടലായി, ലത്തീഫ് നെല്ലിക്കൽ, കെ.എസ്.എം ഷെരീഫ്, സലാം ചായക്കര തുടങ്ങിയവർ നേതൃത്വം നൽകി.