sn-college
കെടാമംഗലം എസ്.എൻ കോളേജിൽ പ്രിൻസിപ്പൽ പ്രൊഫ. കെ.സി. രംഗനാഥൻ ഫലവൃക്ഷത്തൈകൾ നടുന്നു

പറവൂർ : ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി കെടാമംഗലം എസ്.എൻ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇക്കോക്ളബ് തുടങ്ങി. ദിനാചരണം കോളേജ് മാനേജർ ഹരി വിജയനും ഇക്കോ ക്ളബ് കോ ഓഡിനേറ്റർ പ്രൊഫ. ബിനീഷും ഉദ്ഘാടനം ചെയ്തു. കോളേജ് കാമ്പസും പരിസരവും ശുചീകരിച്ചു. പ്രിൻസിപ്പൽ പ്രൊഫ. കെ.സി. രംഗാനാഥൻ ഫലവൃക്ഷത്തൈകൾ നട്ടു. ഏഴിക്കര ഗ്രാമപഞ്ചായത്ത് പ്രദേശത്ത് കണ്ടുവരുന്ന ആഫ്രിക്കൻ ഒച്ചുകൾ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് പീച്ചി ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ശാസ്ത്രജ്ഞ ഡോ. കീർത്തിയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ളാസ് നടത്തി. ജൈവകീടനാശിനികൾ ഉപയോഗിച്ച് ആഫ്രിക്കൻ ഒച്ചുകളുടെ നിർമ്മാർജന പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു. കോളേജിലെ വിവിധ വകുപ്പ് മേധാവികളായ സ്വപ്ന, അമ്പിളി, നീതു, ആതിര എന്നിവർ നേതൃത്വം നൽകി.