ഇടപ്പള്ളി: മഹാത്മജിയുടെ ജീവിതത്തിന്റെ നേർകാഴ്ചയുമായി നോർത്തു റെയിൽവേ സ്റ്റേഷനിൽ
വിദ്യാർത്ഥികൾ ഒരുക്കിയ ചിത്ര പ്രദര്ശനം ശ്രെദ്ധേയമായി. 150.ആം ജന്മ വാര്ഷികത്തോടുയനുബന്ധിച്ചു നടന്ന പ്രത്യേക പരിപാടിയിലാണ് കാക്കനാട് ക്രീയേറ്റീവ് സ്‌കൂളിലെ ഒരുകൂട്ടം വിദ്യാർഥികൾ സ്റ്റേഷനിലെ ഹാളിൽ ഒരുക്കിയ പ്രത്യക ക്യാൻവാസിൽ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്ര നിമിഷങ്ങൾ പകർന്നത്.ഗാന്ധിജിയുടെ പിന്നിട്ട ത്യാഗ പൂർണ്ണമായ സമര പാതകളും ട്രെയിനിൽ
വന്നുയിറങ്ങുന്നതുമൊക്കെ കാണികൾക്കു കൗതുകമായി .നൂറു കണക്കിന് യാത്രക്കാരെ ഇത് ആകർഷിച്ചു .രാവിലെ ഒൻപതു മണിക്ക് റെയിൽവേ അങ്കണത്തിൽ നടന്ന അനുസ്മരണ യോഗത്തോടെയാണ് ഗാന്ധിജയന്തി ആഘോഷത്തിന് തുടക്കം കുറിച്ചത് . എറണാകുളം ഡിവിഷണൽ മെഡിക്കൽ ഓഫീസർ ഡോക്ടർ നസ്രീൻ വാലുഗോതി പരിപാടികൾ ഉദ്ഘാടനം ചെയ്തു .സ്റ്റേഷൻ മാനേജർ അജയരാജ് .ജെ .സ്വാഗതം പറഞ്ഞു .ചീഫ് ഹെൽത്ഇൻസ്‌പെക്ടർ അരുൺ .പി .എ ,പോസ്റ്റ് കമാൻഡർ ഗണേശൻ എന്നിവർ സംസാരിച്ചു . ദാറുൽ ഉലൂം സ്‌കൂളിലെ എൻ .സി .സി കേഡറ്റുകളും ലോ കോളേജിലെ വിദ്യാർത്ഥികളും ജീവനക്കാരും ചേർന്ന് സ്റ്റേഷൻ പരിസരത്തു ശുചീകരണ പ്രവർത്തനങ്ങളും നടത്തി .മാലിന്യം വലിച്ചുയെറിയുന്നതിനെതിരെ വിദ്യാർത്ഥികളുടെ ബോധവല്ക്കരണ പരിപാടികളും നടന്നു. വൈകിട്ട് നടന്ന സമാപന ചടങ്ങിൽ വച്ച് വിദ്യാർത്ഥികൾക്ക് റയിൽവെയുടെ വകയായി പ്രത്യേക പാരിതോഷികങ്ങളും നൽകി .
#.ഗാന്ധിജയന്തിയോടയനുബന്ധിച്ചു നോർത്ത് റെയിൽവേ സ്റ്റേഷനിൽ വിദ്യാർത്ഥികൾ ഒരുക്കിയ മഹാത്മജിയുടെ ചിത്രങ്ങൾ