കൊച്ചി: കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തോടനുബന്ധിച്ചുള്ള പൂജവെപ്പ് 5(ശനി) ന് ആരംഭിക്കും. രാവിലെ മഹാഗണപതി ഹോമം, മാതൃസംഘത്തിന്റെ സഹസ്ര നാമാർച്ചന, പൂജവെപ്പ്, ഗ്രന്ഥ പൂജ, കടവന്ത്ര ബാലജനയോഗത്തിന്റെ വിവിധ കലാപരിപാടികൾ എന്നിവ നടക്കും. 6ന് ദുർഗാഷ്ടമി ദിനത്തിൽ വൈകിട്ട് വിഷ്ണുപ്രിയയുടെ സംഗീത അരങ്ങേറ്റം, 7ന് മഹാനവമി ദിനത്തിൽ വൈകിട്ട് വൈഷ്ണവി പ്രമോദ്, പ്രീതി നായർ, ബിന്ദു പ്രമോദ് എന്നിവരുടെ ഭക്തിഗാന സുധയും തുടർന്ന് കൊച്ചിൻ രാഗസുധ അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. വിജയദശമി നാളിൽ രാവിലെ 7.30 മുതൽ ശ്രീരാജ് ശാന്തിയുടെ നേതൃത്വത്തിൽ പൂജയെടുപ്പ്, വിദ്യാരംഭം, എഴുത്തിനിരുത്തൽ എന്നിവയും വൈകിട്ട് ചിത്രാ സുബ്രഹ്മണ്യം പാർട്ടിയുടെ വീണ കച്ചേരിയും ഉണ്ടായിരിക്കും.