കൊച്ചി: പിന്നാക്ക, പട്ടിക വിഭാഗങ്ങൾക്ക് ഭരണഘടനാപരമായി ലഭിക്കുന്ന സംവരണം അട്ടിമറിക്കാൻ ശ്രമിക്കുന്ന ഭരണകൂട നീക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ. എ. സനീഷ്‌കുമാർ പറഞ്ഞു. കെ.പി.എം.എസ് ജില്ലാ നേതൃകുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനാ അട്ടിമറി നീക്കങ്ങളിലൂടെ സംവരണം ഇല്ലാതാക്കാനാണ് സംവരണ വിരുദ്ധരായ ഭരണകൂടങ്ങൾ ശ്രമിക്കുന്നത്. ഇത് സാമൂഹ്യ സന്തുലിതാവസ്ഥ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.എം.എസ് എറണാകുളം ജില്ലാ പ്രസിഡന്റ് ടി.കെ. രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറിയേറ്റ് അംഗം ടി.എ വേണു, സുനന്ദ രാജൻ, പ്രശോഭ് ഞാവേലി, ശ്രീനാരായണ സേവാസംഘം പ്രസിഡന്റ് അഡ്വ. എൻ.ഡി പ്രേമചന്ദ്രൻ, സെക്രട്ടറി പി.പി രാജൻ, എൻ.കെ രമേശൻ, വി.കെ കുട്ടപ്പൻ തുടങ്ങിയവർ സംസാരിച്ചു.