school
ഗാന്ധിജയന്തി ദിനത്തിൽ തൃക്കളത്തൂർ ഗവ എൽ പി ജി സ്കൂളിൽ എൺപത് വയസ് പിന്നിട്ട പൂർവ്വ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് . എൽദോ എബ്രഹാം എം എൽ എ ഉദ്ഘാടനം ചെയ്യുന്നു. .

മൂവാറ്റുപുഴ: ഗാന്ധിജയന്തി ദിനത്തിൽ തൃക്കളത്തൂർ സൊസൈറ്റിപ്പടി ഗവ എൽ പി ജി സ്കൂളിൽ എൺപത് വയസ് പിന്നിട്ട പൂർവ്വ വിദ്യാർത്ഥികളെ ആദരിച്ചു. സ്കൂൾ പിടിഎ യുടെ അഭിമുഖ്യത്തിലായിരുന്നു ശതാഭിഷേകം 2019 സംഘടിപ്പിച്ചത്. എൽദോ എബ്രഹാം എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എൻ അരുൺ മുഖ്യ പ്രഭാഷണം നടത്തി.വാർഡ് മെമ്പർ എം .സി .വിനയൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് പ്രസന്നകുമാരി സ്വാഗതം പറഞ്ഞു , എ ഇ ഒ ആർ വിജയ, എൻ എസ് എസ് കരയോഗം പ്രസിഡന്റ് മോഹനൻ പി എസ് ,സ്വതന്ത്രസംഘം പ്രസിഡന്റ് ജിജോ എം മാത്യു എന്നിവർ സംസാരിച്ചു. അദ്ധ്യാപിക കെ എസ് സബീന നന്ദി പറഞ്ഞു.