കൊച്ചി : കൊച്ചിൻ കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയുടെ പ്രൈഡ് ഒഫ് കൊച്ചിൻ കോളേജ് അവാർഡ് പ്രശസ്ത നർത്തകിയും കാലടിയിലെ ശ്രീശങ്കര സ്കൂൾ ഒഫ് ഡാൻസ് ഡയറക്ടറുമായ സുധാ പീതാംബരൻ ഏറ്റുവാങ്ങി. പൂർവ വിദ്യാർത്ഥി സംഗമത്തിൽ മുൻ പ്രിൻസിപ്പൽ കെ.വി. കിളിക്കർ അവാർഡ് സമ്മാനിച്ചു.
പുരസ്‌കാരം സ്വീകരിച്ചശേഷം സുധാ പീതാംബരൻ അവതരിപ്പിച്ച മോഹിനിയാട്ടം ആസ്വാദകരുടെയും മനം കവർന്നു. ശ്രീകൃഷ്ണായ നമ: എന്ന നൃത്താവിഷ്‌കാരത്തിന്റെ 52-ാമത്തെ വേദിയായിരുന്നു കൊച്ചിൻ കോളേജ്.
ഡോ.സി.പി.ഉണ്ണികൃഷ്ണനാണ് രചനയും സംവിധാനവും നിർവഹിച്ചത്. സംഹീത സംവിധാനം എം.എസ്.ഉണ്ണികൃഷ്ണനും ഏകോപനം പ്രൊഫ. പി.വി.പീതാംബരനും നിർവഹിച്ചു.