മൂവാറ്റുപുഴ:വേറിട്ടതും വ്യത്യസ്തവുമായ പരിപാടികളിലൂടെ ഗാന്ധിജിയുടെ 150ാം ജൻമവാർഷികാചരണം. നിർമ്മല കോളേജ് ഒാഫ് ഫാർമസിയുടെ പരിസ്ഥിതി പരിപോഷക സംഘടനയായ "തെനലാഷുംഎസ് ബി ഐ മൂവാറ്റുപുഴ റീജിണൽജീവനക്കാരും സംയുക്തമായി മൂവാറ്റുപുഴകെ എസ് ആർ ടി സി ഡിപ്പോയിലെ ദീർഘദൂര സർവ്വീസ് ബസുകൾശുചീകരിച്ചു. ശുചീകരണം എൽദോ എബ്രാഹം എം എൽ എ ഉദ്ഘാടനം ചെയ്തു. ഗാന്ധി രൂപത്തിനു മുന്നിൽ പുഷ്പാർച്ചനയോടെയാണ് ചടങ്ങ് ആരംഭിച്ചത്. നിർമ്മല കോളേജ് ഒാഫ് ഫാർമസി അഡ്മിനിസ്ട്രേറ്റർ ഫാ.ജോസ് മത്തായി മൈലാടിയത്ത് അദ്ധ്യക്ഷത വഹിച്ചു. എസ് ബി ഐ റീജണൽ മാനേജർ അജിത് കുമാർ ഗാന്ധി ജയന്തി സന്ദേശം നൽകി. അലീന ഐസക്ക് നന്ദി പറഞ്ഞു.
ആസാദ് റോഡിലെ കുഴികൾ അടച്ചു
ആസാദ് റോഡിലെ കുഴികൾ അടച്ചാണ് ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാചരണത്തിന് തുടക്കമിട്ടത്.. മുവാറ്റുപുഴ നഗരസഭയിലെ 4,5,8 വാർഡുകളിലൂടെ കടന്നു പോകുന്ന റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് വർഷമൊന്ന് പിന്നിട്ടു. മൂന്നു വർഷം മുമ്പ് റോഡ് വികസനത്തിനായി നാട്ടുകാർ സ്ഥലം വിട്ടു നൽകിയതിനെ തുടർന്ന് നവീകരണ പ്രവർത്തനങ്ങൾ നടത്തിയ റോഡ് രണ്ടു വർഷം കഴിയും മുമ്പെ പൂർണ്ണമായി തകർന്നു. ഈ സാഹചര്യത്തിലാണ് റോഡിലെ കുഴികൾ അടച്ച് റോഡ് സഞ്ചാരയോഗ്യമാക്കാൻ പ്രവർത്തകർ മുന്നിട്ടിറങ്ങിയത്. ഉദ്ഘാടനം ജില്ലാ സമിതി അംഗം നസീർ അലിയാർ നിർവഹിച്ചു,
പൊലീസ് സ്റ്റേഷൻശുചീകരിച്ച് സെയ്തു കുഞ്ഞ്
ഗാന്ധിജയന്തി ദിനത്തിൽ ബധിരനും മൂകനുമായ കാവുങ്കരമoത്തിൽ സെയ്തു കുഞ്ഞ് ബുധനാഴ്ച പോലീസ് സ്റ്റേഷനിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി .രാവിലെ ആരംഭിച്ചജോലി വൈകിട്ടു വരെ തുടർന്നു.സ്റ്റേഷൻ പരിസരത്തെ കാടുകളും മറ്റും വെട്ടിമാറ്റിയ സെയ്തു കുഞ്ഞ് പരിസരവുംസ്റ്റേഷനും വൃത്തിയാക്കുകയും ചെയ്തു. സെയ്തുകുഞ്ഞ് ഫാക്ടിലെ ജീവനക്കാരനായിരുന്നു