കൊച്ചി: സി.അയ്യപ്പന്റെ ഭ്രാന്ത് എന്ന എന്ന ചെറുകഥയെ ആധാരമാക്കി ഇന്നലെ മുതൽ ഞായറാഴ്ച വരെ തൃപ്പൂണിത്തുറ റിവർ ബൗർനെ സെന്ററിൽ യഥാസമയ അവതരണം (മീഡിയേറ്റഡ് പെർഫോമെൻസ്) നടത്തുമെന്ന് അഭീഷ് ശശിധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരേ സമയം നാല് ആസ്വാദകർക്ക് മാത്രം പങ്കെടുക്കാൻ സാധിക്കുന്ന അവതരണ രീതിയാണ് മീഡിയേറ്റഡ് പെർഫോമെൻസ്. പകൽ 1.30 മുതൽ രാത്രി 10 വരെ 40 മിനിറ്റു വീതമുള്ള ലൂപ്പുകളായിട്ടായിരിക്കും അവതരണം. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സി.എൻ കുമാരദാസാണ്. ക്ഷേമ വർഗ്ഗീസ്, വി.പി അനീഷ്, രശ്മി സതീഷ്, തെയ്യ കോയിപ്പള്ളി തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്. രജിസ്റ്റർ ചെയ്യുന്നതിന് 9048837321