പള്ളുരുത്തി: ഭവാനീശ്വര ക്ഷേത്രത്തിൽ നവരാത്രിയാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. എസ്.ഡി.പി.വൈ പ്രസിഡന്റ് എ.കെ.സന്തോഷ് ഉദ്ഘാടനം ചെയ്തു. പിന്നണി ഗായകൻ പ്രദീപ് പള്ളുരുത്തിയുടെ സംഗീതാർച്ചന നടന്നു.കെ.ആർ.മോഹനൻ, സി.പി.കിഷോർ, ഇ.കെ.മുരളിധരൻ, സി.ജി.പ്രതാപൻ തുടങ്ങിയവർ സംബന്ധിച്ചു. 5 ന് പൂജവെയ്പും 8 ന് മേൽശാന്തി പി.കെ.മധുവിന്റെ നേതൃത്വത്തിൽ എഴുത്തിനിരുത്തും നടക്കും.