ആലങ്ങാട് : ശബരിമല നിയുക്ത മേൽശാന്തി സുധീർ നമ്പൂതിരി, മുൻ മേൽശാന്തിമാരായ ദാമോദരൻ പോറ്റി, ശങ്കരൻ തിരുമേനി എന്നിവർ അയ്യപ്പസ്വാമിയുടെ കാല്പാടുകൾ പതിഞ്ഞ ആലങ്ങാട്ട് അനുഗ്രഹം തേടിയെത്തി.
ചെമ്പോല കളരി, അയ്യപ്പസൈന്യത്തിന്റെ പടനായകനായിരുന്ന കാമ്പിള്ളിയുടെയും ആലങ്ങാട് യോഗത്തിന്റെയും ആസ്ഥാന ക്ഷേത്രവുമായ മുപ്പത്തടം കാമ്പിള്ളി ധർമ്മശാസ്താക്ഷേത്രം, കൊടിക്കൂറയും ഗോളകയും സൂക്ഷിക്കുന്ന കുറ്റിപ്പുഴ അമ്മണത്ത് ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിച്ചു.
ആലുവ മണപ്പുറം ശിവക്ഷേത്രം, കടുങ്ങല്ലൂർ നരസിംഹസ്വാമി ക്ഷേത്രം, മുപ്പത്തടം സുബ്രഹ്മണ്യ സ്വാമിക്ഷേത്രം, കൊടുവഴങ്ങ മാരായിൽ ഭഗവതിക്ഷേത്രം, ആലങ്ങാട്ടുകാവ് ഭഗവതിക്ഷേത്രം എന്നിവിടങ്ങളിലും ദർശനം നടത്തി.
യോഗം സംഘടിപ്പിച്ച സമ്മേളനത്തിൽ സുധീർ നമ്പൂതിരി, ദാമോദരൻ പോറ്റി, ശങ്കരൻ നമ്പൂതിരി, അഖില ഭാരതീയ അയ്യപ്പ ധർമ്മപ്രചാരസഭ ദേശീയ പ്രസിഡന്റ് അയ്യപ്പദാസ്, ഗുരുസ്വാമിമാരായ ലക്ഷ്മണ പെരുമാൾ (മധുര ), അനിൽ സ്വാമി (ചേർത്തല ) എന്നിവരെ ആദരിച്ചു. പ്രസിഡന്റ് എം.കെ. ശിവൻ അദ്ധ്യക്ഷത വഹിച്ചു.
യോഗം വെളിച്ചപ്പാട് കാമ്പിള്ളി ശങ്കരൻ വേണുഗോപാൽ, സമൂഹ പെരിയോൻ കുന്നുകര രാജപ്പൻനായർ, രക്ഷാധികാരി ചെമ്പോല ശ്രീകുമാർ, പ്രവർത്തകസമിതി അംഗങ്ങളായ റെജികുമാർ, ജയരാജ്, ഹരീഷ്‌കുമാർ, കലാധരൻ, സെക്രട്ടറി മുകുന്ദൻ, ട്രഷറർ സുശീൽകുമാർ എന്നിവർ സംസാരിച്ചു.
യോഗം ഭാരവാഹികളായ ശശി മണപ്പുറം, സുജിത് വെങ്കുർ, സുധി ആലങ്ങാട്, സുരേഷ് കൊടുവഴങ്ങ, മുരളീധരൻ മാരായിൽ, അനുപ് ദേശം, ജയ നാരായണൻ, രഞ്ജിത് തുടങ്ങിയവർ നേതൃത്വം നൽകി.