കൊച്ചി: എറണാകുളം കരയോഗത്തിന്റെ നേതൃത്വത്തിൽ നവരാത്രിയാഘോഷത്തിനു തുടക്കമായി . ടി.ഡി.എം ഹാളിലാണ് ആഘോഷങ്ങൾ .ഒക്ടോബർ 8 ന് സമാപിക്കും. കരയോഗം പ്രസിഡന്റ് കെ.പി.കെ മേനോൻ ഭദ്ര ദീപം തെളിച്ച് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി ദിവസേന രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 1 വരെ സമ്പൂർണ്ണ ശ്രീമദ് ദേവി ഭാഗവത പാരായണം , വെെകിട്ട് 6 മുതൽ വിവിധ പുരാണ- സാഹിത്യ- നൃത്ത- സംഗീത കലാ മത്സരങ്ങൾ എന്നിവയുണ്ട്. മത്സര വിജയികൾക്ക് സമാപന ദിനമായ 8 ന് വെെകിട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.