കൊച്ചി : കേരള ഹെഡ്ലോഡ് വർക്കേഴ്സ് വെൽഫയർ ബോർഡ് എംപ്ളോയീസ് ഫെഡറേഷന്റെ (എ.എെ.ടി.യു.സി ) നേതൃത്വത്തിൽ ചുമട്ട് തൊഴിലാളി ക്ഷേമബോർഡ് ഓഫീസിനു മുന്നിൽ ജീവനക്കാർ ധർണ്ണ നടത്തി. സംസ്ഥാന സർക്കാരിനു സമർപ്പിച്ച അവകാശ പത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ധർണ. എ.എെ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.എൻ.ഗോപി ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് മുൻ എം.എൽ.എ ബാബുപോൾ അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് ഡോ. എസ്. ഷാജി കുമാർ , സെക്രട്ടറി കെ.സുജിത്ത്, എം.അബ്ദുൾഖാദർ തുടങ്ങിയവർ പ്രസംഗിച്ചു.