കൊച്ചി : തീയറ്റർ ഹട്ട് എന്ന നാടക കൂട്ടായ്മ എഴുത്തുകാരനായ സി. അയ്യപ്പന്റെ ഭ്രാന്ത് എന്ന കഥ വേറിട്ടൊരു നാടക പരീക്ഷണത്തിലുടെ ആവിഷ്കരിച്ച് അരങ്ങിലെത്തിക്കുന്നു. ഒരേസമയം നാലു പേർക്ക് മാത്രമാണ് ഈ നാടകം ആസ്വദിക്കാൻ അവസരം. അഭിനേതാക്കൾക്കൊപ്പം കഥ അനുഭവിച്ചറിയാനുള്ള അവസരമാണ് വേറിട്ട അവതരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് നാടക സംവിധായകൻ അഭീഷ് ശശിധരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒക്ടോബർ 6 വരെ തൃപ്പൂണിത്തുറ റിവർ ബോണിലാണ് നാടകം അരങ്ങേറുന്നത്. 40 മിനിട്ട് ദൈർഘ്യമുള്ള ഈ നാടകം ഉച്ചക്ക് 1.30 മുതൽ രാത്രി 10 വരെയുള്ള സമയത്തിനിടെ പത്തു തവണ അവതരിപ്പിക്കും. കുമാരദാസ്, രശ്മി, സതീഷ്, അശ്വതി രാജേഷ്, ക്ഷേമ വർഗ്ഗീസ് തുടങ്ങിയവർ അരങ്ങിലെത്തുന്നുണ്ട്. നാടകം കാണാൻ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9048837321