പെരുമ്പാവൂർ: വായിക്കര എസ്. സി. എം. എസ് കോളേജ് ഓഫ് ടെക് നിക്സിൽ രണ്ട് ദിവസത്തെ ക്വാഡ് ടെക്‌നിക്കൽ വർക്ക്‌ഷോപ്പ് നടത്തി. പ്രിൻസിപ്പൽ പ്രൊഫ. ബേബി പി. പി. ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സൊസൈറ്റി ഓഫ് ന്യൂ എൻജിനേഴ്‌സിന്റെയും, ഐ. എസ്. എൻ. ഇ. ഇ. ഓട്ടോമൊബൈൽ ഡിപ്പാർട്ട്‌മെന്റിന്റെയും നേതൃത്വത്തിലാണ് വർക്ക്ഷോപ്പ് . കേരളത്തിൽ ആദ്യമായാണ് ഒരു പോളിടെക്നിക് കോളേജിൽ ഇത്തരത്തിൽ ഒരു വർക്ക്‌ഷോപ്പ് നടത്തുന്നതെന്ന് സംഘാടകർ പറഞ്ഞു. ക്വാഡ് ബൈക്ക് സ്വന്തമായി നിർമ്മിച്ച് മത്സരിക്കാനാണ് വിദ്യാർത്ഥികൾ തയ്യാറെടുക്കുന്നത്. ഇന്ത്യയിൽ ആകെ രണ്ട് പോളിടെക്നിക് കോളേജുകൾ മാത്രമാണ് ഇതിനുമുൻപ് ക്വാഡ് ബൈക്ക് നിർമ്മിച്ചത്. വിദ്യാർത്ഥികളുടെ ലക്ഷ്യം പൂർത്തിയാകുമ്പോൾ കേരളത്തിൽ നിന്ന് ക്വാഡ് ബൈക്ക് നിർമ്മിക്കുന്ന ആദ്യത്തെ പോളിടെക്നിക് കോളേജാകും എസ്. സി. എം. എസ് കോളേജ്. ചരിത്രത്തിൽ ഇടംതേടാനുള്ള വിദ്യാർത്ഥികളുടെ ഉദ്യമത്തിന് മാനേജ്‌മെന്റും ഡിപ്പാർട്ട്‌മെന്റും എല്ലാ പിന്തുണയുംനൽകുന്നു. ഉമേഷ് കുമാർ ട്രെയിനിംഗ് ക്ലാസിന് നേതൃത്വം തൽകി.