കൊച്ചി : ഭാരതീയ ചലച്ചിത്ര സാങ്കേതിക പ്രവർത്തക സംഘം ബി.എം.എസ് ( ഭജസ്സ് ) ജില്ലാ കൺവെൻഷൻ എറണാകുളം എന്റെ ഭൂമി ഹാളിൽ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ടി . സി.സേതുമാധവൻ അദ്ധ്യക്ഷത വഹിച്ചു. കണ്ണൻ പെരുമുടിയൂർ , സുധികുമാർ തുടങ്ങിയവർ പങ്കെടുത്തു. ചലച്ചിത്ര മേഖലയിലെ ഉച്ചനീചത്വം , തൊഴിൽ നിഷേധം , സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങൾ തുടങ്ങിയവക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ കൺവെൻഷൻ തീരുമാനിച്ചു.
പുതിയ ജില്ലാ ഭാരവാഹികളായി കണ്ണൻ പെരുമുടിയൂർ , സുധികുമാർ (രക്ഷാധികാരികൾ ) , ശ്രീക്കുട്ടൻ (പ്രസി.) ഉദയകുമാർ, ചിഞ്ചുജോസ് (വെെസ് പ്രസി.), പ്രിൻസ് ജോൺ (സെക്ര.) സുജിത് പറവൂർ , സിന്ധു (ജോ.സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.