കാലടി: 150 മത് ഗാന്ധിജയന്തിയോടനുബന്ധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഗാന്ധിസ്മരണയും പ്ലാസ്റ്റിക് നിർമാർജനയജ്ഞവും നടത്തി. ശ്രീമൂലനഗരത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിസ്മൃതി നടത്തി. അനുസ്മരണ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.എൻ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു, നീലീശ്വരം എസ്.എൻ.ഡി.പി സ്കൂളിൽ എൻ.സി.സി കേഡറ്റുകളുടെ നേതൃത്വത്തിൽ ഗാന്ധിസന്ദേശം നൽകുന്ന ഫ്ലാഷ് മോബ് നടത്തി. യൂണിവേഴ്സിറ്റി കവാടത്തിൽ വെച്ച് നടത്തിയ കലാപരിപാടി ഹെഡ്മാസ്റ്റർ ഒ ആർ. ഗോപി ഉദ്ഘാടനം ചെയ്തു. മാണിക്കമംഗലത്ത് പ്ലാസ്റ്റിക് നിർമാർജനവും തുണിസഞ്ചി വിതരണവും നടത്തി. വിതരണോദ്ഘാടനം വാർഡ് മെമ്പർ ബിജു മാണിക്കമംഗലം ഉദ്ഘാടനം ചെയ്തു. മാണിക്കമംഗലം പുലരി റസിഡന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ചിറയിലെ മാലിന്യം നീക്കംചെയ്തു. റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി റോക്കി ഉദ്ഘാടനം ചെയ്തു. കാലടി ഗ്രാമ പഞ്ചായത്ത് അതിർത്തിയിൽ പ്ലാസ്റ്റിക് കാരി ബാഗുകൾ നിരോധിച്ചു.