പെരുമ്പാവൂർ: കൂവപ്പടി സെന്റ് ആൻസ് പബ്ലിക് സ്‌കൂളിലെ സോഷ്യൽ സയൻസ് ക്ലബിന്റേയും ഇതര സംഘടനകളുടേയും നേതൃത്വത്തിൽ ഗാന്ധിദർശനം പരിപാടി നടന്നു. മഹാത്മ ഗാന്ധിയുടെ ജന്മവാർഷീകത്തിന്റെ ഭാഗമായി ഗാന്ധി സന്ദേശം യാത്ര, നിശ്ചല ദൃശ്യങ്ങൾ, ഫ്ളാഷ് മോബ്. ക്വിസ് മത്സരങ്ങൾ, ദേശഭക്തിഗാനം എന്നിവ നടന്നു. ഫാ. പോൾ മണവാളൻ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ സി. തിയോഫിൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ സി. ടിൻസി, ജി.യു വർഗ്ഗീസ്, പി.ഡി ആന്റണി, പി.എ ദേവസി എന്നിവർ സംസാരിച്ചപ. അന്ന അജയ്, ദിയ മേരി, ലെയ, വിവിധ ക്ലബുകളുടെ ഭാരവാഹികളായ പി.വി സരിത, ശുഭ ബാബുരാജ്, സിമി ആന്റോ, ജിഷ രാജു, രജനി രമേശ് എന്നിവർ നേതൃത്വം നൽകി.