കൊച്ചി : പോണേക്കര എൻ.എസ്.എസ് കരയോഗം പോണേക്കാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവം തുടങ്ങി. ഒക്ടോബർ 8 ന് സമാപിക്കും. ഇടപ്പള്ളി സലിംകുമാറിന്റെ അഷ്ടപദിക്കച്ചേരി , ശ്രീപദി, ദേവനാരായണൻ എന്നിവരുടെ വയലിൻ കച്ചേരി , എളമക്കര സ്റ്റാർ ധീംസിന്റെ കിണ്ണം തിരുവാതിര , നൃത്തനൃത്യങ്ങൾ ഭക്തി ഗാനസന്ധ്യ,ഗീതാവർമ്മ, കെ.എസ്. ശ്രുതി എന്നിവരുടെ സംഗീതക്കച്ചേരികൾ ഭജൻ സന്ധ്യ, സംഗീത സദസ്സ് തുടങ്ങിയവ നവരാത്ര ദിവസങ്ങളിൽ വെെകിട്ട് 6 ന് ആരംഭിക്കും.ഒക്ടോബർ 5 ന് വെെകിട്ട് പൂജ വയ്ക്കും. ദുർഗ്ഗാഷ്ടമി, മഹാനവമി ദിവസങ്ങളിൽ എരവിമംഗലംമന ശ്രീജിത് നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകൾ നടക്കും.
8 ന് പൂജയെടുപ്പും വിദ്യാരംഭവും. അന്ന് വെെകിട്ട് 5 ന് നടക്കുന്ന ആഘോഷ സമാപന .സമ്മേളനം തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി ഉദ്ഘാടനം ചെയ്യും. സമാപന ദിനത്തിൽ മത്സരവിജയികൾക്ക് സമ്മാനദാനം , എൻ.എസ്.എസ് സ്കോളർഷിപ്പ് വിതരണം എന്നിവ നടക്കുമെന്ന് കരയോഗം സെക്രട്ടറി കെ.ജി.രാധാകൃഷ്ണൻ അറിയിച്ചു.