കൊച്ചി: സാമൂഹ്യ സേവനവും ശുചീകരണവും വിദ്യാർത്ഥികളിലൂടെ എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ബാൽ സ്വച്ഛതാ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ കെ.ശകുന്തള നിർവഹിച്ചു. നാഷണൽ സർവീസ് സ്കീം എറണാകുളം ജില്ലാ ക്ളസ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ചടങ്ങിൽ എസ്.ആർ.വി സ്കൂൾ പ്രിൻസിപ്പൽ എൻ.എം. ബിജു അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് റീജിയണൽ കോ ഓർഡിനേറ്റർ പി.ഡി. സുഗതൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കോ ഓർഡിനേറ്റർ പി.കെ.പൗലോസ്, രാജു വാഴക്കാല, പ്രമോദ് മാല്യങ്കര തുടങ്ങിയവർ പങ്കെടുത്തു. പത്ത് സ്കൂളുകളിൽ നിന്നായി 500 ലേറെ വോളന്റിയർമാർ പരിപാടിയിൽ പങ്കെടുത്തു.