kyarghese
ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി തുറവുർ സ്റ്റേഡിയത്തിന്റെ ശുചീകരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ് ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി : തുറവൂർ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം തുറവൂർ - അങ്കമാലി സ്പോർട്സ് അക്കാഡമിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ വൃത്തിയാക്കി. ജില്ലാതലത്തിൽ അവാർഡ് നേടിയ താരങ്ങളെ ചടങ്ങിൽ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ് ദിനാചരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിൽവി ബൈജു, അക്കാഡമി ചെയർമാൻ കെ.പി. ബാബു, റിജോ തളിയൻ, ആശ തുടങ്ങിയവർ സംസാരിച്ചു.